ഇന്ത്യയുടെ ഹൃദയത്തിലേക്ക് നടന്നുകയറിയ വ്യവസായിയാണ് രത്തന്‍ ടാറ്റ. രാജ്യത്ത് കാര്‍ നിര്‍മാണത്തില്‍ വിപ്ലവം സൃഷ്ടിച്ച വ്യവസായിയാണ് വിടവാങ്ങിയത്. ജെ.ആർ.ഡി. ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെ മകനായി 1937 ഡിസംബര്‍ 28ന് മുംബൈയില്‍ ജനനം. 1961ല്‍ ജംഷഡ്പൂരിലെ ടാറ്റ സ്റ്റീൽ ലിമിറ്റഡിൽ ജോലിക്കാരനായിയാണ് തുടക്കം . പല ചുമതലകള്‍ താണ്ടി 1991ലാണ് ടാറ്റ കമ്പനിയുടെ ചെയര്‍മാനാകുന്നത്.